FLASH NEWS

ഹേമ കമ്മിറ്റിയിൽ തുടർ നടപടി : ഇരുപതിലധികം മൊഴികൾ‌ അതീവ ഗൗരവതരം

WEB TEAM
September 19,2024 09:38 AM IST

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടിക്ക് സാധ്യത തെളിയുന്നു.സമിതിയുടെ മുൻപിൽ, ലൈംഗികാതിക്രമവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി അതീവ ഗൗരവ സ്വഭാവമുള്ളതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗ തീരുമാന പ്രകാരം, ഇരകളിൽ ഭൂരിപക്ഷം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടാനാണ്  നീക്കം.

ആരോപണ വിധേയർക്കെതിരെ നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.

മൊഴി നൽകിയവരിൽ പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനമുണ്ടാവുക എന്നാണറിയുന്നത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.